Saturday, January 12, 2013

“സീത” - മെട്രിക്സ് എന്ന നോവലിനു വേണ്ടി വരച്ചത്


4 comments:

  1. ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ബ്രഷ് കയ്യിലെടുക്കുന്നത് മെട്രിക്സിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാനാണ് .. എന്റേതായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു വിചിത്രമായ ചിത്രരചനാ രീതിയാണ് സ്വീകരിക്കുന്നത് .. ആദ്യം കളര്‍പെന്‍സിലും ക്രയോണും വാട്ടര്‍ കളറുമൊക്കെ ഉപയോഗിച്ച് ഒരു ചിത്രം വരക്കും .. പിന്നെ സന്തത സഹചാരിയായ ക്യാമറ ഉപയോഗിച്ച് വ്യസ്ത്ഥ കളര്‍ മോഡുകളുലും ഡെപ്ത് ഓഫ് ഫേല്‍ഡിലും വരച്ച ചിത്രത്തിന്റെ ഫോടോകള്‍ എടുക്കും - പിന്നീട് ഫോട്ടോഷോപ്പില്‍ കുറേ കൂടി വരച്ച് ചേര്‍ക്കും .. ..

    ReplyDelete
  2. സീത എന്ന് കേള്‍ക്കുമ്പോള്‍ പുരാണത്തിലെ സീതയെ അല്ലെ ആദ്യം ഓര്‍ക്കുക? അങ്ങിനെ ചിന്തിച്ചു നോക്കുമ്പോള്‍ ഈ ചിതം അപൂര്‍ണമെന്നു തോന്നുന്നു . മുഖം , അതിന്റെ ഭാവങ്ങളോട് ചേര്‍ന്ന് നില്കണം . കാണുന്നവന് മനസ്സില്‍ പതിയണം . പക്ഷെ ഇതില്‍ മുഖം ശരിയായിട്ടില്ല എന്നാണു എന്റെ തോന്നല്‍ . വരയെക്കുറിച്ച് ആതികാരികമായി അറിവില്ല . അതിനാല്‍ എന്റെ അഭിപ്രായം ശരിയാവണം എന്നില്ല . കുറച്ചുകൂടി നന്നാക്കാനുണ്ട് എന്ന് തോന്നുന്നു . കളര്‍ കോമ്പിനേഷന്‍ നന്ന് .

    ReplyDelete
  3. നന്ദി അനാമിക !! പുരാണത്തിലെ സീതയല്ല , വീട്റ്റുവേലക്കാരിയായ ഒരു ശ്രീലങ്കന്‍ പെണ്ണിനെയാണ് വരച്ചത് ഈ കഥാപാത്രം മാട്രിക്സ് രണ്ടാം അദ്യായത്തില്‍ വരുന്നുണ്ട് .. ( സത്യം പറഞ്ഞാല്‍ മുഖം വരക്കാന്‍ അറിയില്ല മനോജ് വാശിപിടിച്ച് വരപ്പിച്ചതാണ് ) തുറന്ന അഭിപ്രായത്തിന്ന് നന്ദി !!

    ReplyDelete
  4. ന്നാ പിന്നേ വല്ല ശ്രീലങ്കൻ ചുവയുള്ള പേരാവാർന്ന്.. അനാമിക പറഞ്ഞതു പോലെ സീത എന്ന് കണ്ടോടി വന്നതാണ് ഞാനും.. എന്നിരുന്നാലും ചിത്രം മനോഹരം.. 15 അല്ല 150 വർഷം കഴിഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ കല ഉണ്ടെങ്കിൽ മനസ്സൊന്നുണർന്നാ മതി വിരലുകൾ നമുക്കൊപ്പം ചലിക്കും..

    ReplyDelete